ഹൃദയാഘാതം വന്ന മത്സ്യതൊഴിലാളിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് തീരദേശ പോലീസ്
ചെറുവത്തൂർ: ഹൃദയാഘാതം വന്ന മത്സ്യതൊഴിലാളിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് തീരദേശ പോലീസ്, ഇന്ന് രാവിലെ കടലിൽ മത്സ്യബന്ധനത്തിന് പോയ ജെ എം ഫ്രണ്ട്സ് എന്ന ഫൈബർ വള്ളത്തിലെ മത്സ്യ തൊഴിലാളി മരക്കാപ്പ് കടപ്പുറം മലബാർ റിസോർട്ടിനു സമീപം താമസിക്കുന്ന പ്രകാശനാണ് (58 ) ജോലിക്കിടയിൽ ഹൃദയാഘാതം ഉണ്ടായത്, കൂടെയുള്ളവർ ഉടൻ തൃക്കരിപ്പൂർ കോസ്റ്റൽ പോലീസിൽ വിവരമറിയിക്കുയായിരുന്നു.
എസ് ഐ കൃഷ്ണന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസറായ പിലിക്കോട് സ്വദേശി രതീഷ്, പ്രകാശനെ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചത് , യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ മത്സ്യതൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായി. ശസ്ത്രക്രിയ കഴിഞ്ഞ് പ്രകാശൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
No comments