Breaking News

മെമു സര്‍വീസുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം


കൊച്ചി: മെമു സര്‍വീസുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം. അവ കടന്നു പോകുന്ന സ്റ്റേഷനുകളില്‍ നിന്ന് ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിനായി ഇന്ന് മുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. 17 മുതല്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍ പുനലൂര്‍ ഗുരുവായൂര്‍ (06327/ 06328) എക്സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്ന് മുതല്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കും.


യുടിഎസ് ഓണ്‍ മൊബൈല്‍ സേവനം പുനഃസസ്ഥാപിച്ചിട്ടില്ല. നിലവില്‍ സര്‍വീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാന്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യണമെന്ന നിബന്ധന തുടരും.
സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാര്‍ഥം ദക്ഷിണ റെയില്‍വേ റീവലിഡേഷന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 24ന് ശേഷം വാലിഡിറ്റി ഉണ്ടായിരുന്ന സീസണ്‍ ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യം.


കൊല്ലം ആലപ്പുഴ, ആലപ്പുഴ എറണാകുളം, എറണാകുളം ഷൊര്‍ണൂര്‍ മെമു സര്‍വീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. അഞ്ച് സര്‍വീസുകള്‍ ഇന്നും നാളെയുമായി ഓടിത്തുടങ്ങും

No comments