കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന് പുതിയ ഭാരവാഹികളായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടായി പി. പ്രവീൺ കുമാറിനെ (ഉത്തരദേശം)
തിരഞ്ഞെടുത്തു. ജോയി മാരൂർ (വീക്ഷണം) ആണ് സെക്രട്ടറി. വൈ. കൃഷ്ണദാസ് -ജന്മഭൂമി,
ഫസലുറഹ്മാൻ - ചന്ദ്രിക ( വൈസ് പ്രസിഡണ്ടുമാർ), കെ. എസ് ഹരി - മലയാള മനോരമ,
ബാബു കോട്ടപ്പാറ- കാരവൽ (ജോ: സെക്രട്ടറിമാർ) ടി. വി. മോഹനൻ - സിറ്റി ചാനൽ ( ട്രഷറർ).
ഇ. വി. ജയകൃഷ്ണൻ -മാതൃഭൂമി, ടി. കെ. നാരായണൻ -ദേശാഭിമാനി, ഇ. വി. വിജയൻ -മലബാർ വാർത്ത ,
ടി. മുഹമ്മദ് അസ്ലം - ലേറ്റസ്റ്റ്, ഡിറ്റി വർഗീസ് -സിറാജ്, മാനുവൽ കുറിച്ചിത്താനം - ജന്മദേശം
(എക്സിക്യൂട്ടീവ് അംഗങ്ങൾ). ജനറൽ ബോഡി യോഗത്തിൽ ഇ.വി ജയകൃഷ്ണൻ
അധ്യക്ഷത വഹിച്ചു. ടി .കെ. നാരായണൻ, കാവുങ്കൽ നാരായണൻ, കെ. ബാബു,
അനിൽ പുളിക്കാൽ, ഷക്കീബ് മുഹമ്മദ്, ഒ. പ്രതീഷ്, കെ. ജയരാജൻ പ്രസംഗിച്ചു
Attachments area
No comments