Breaking News

3 സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്ഡ്, കേരളത്തിൽ എട്ടിടത്ത്; കാസർഗോഡ് സ്വദേശിയുൾപ്പെടെ 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ. മൂന്നു പേരെ അറസ്റ്റു ചെയ്തു. മലയാളികളായ മുഹമ്മദ് അമീൻ, മുഷാബ് അൻവർ, ഡോ. റഹീസ് റഷീദ് എന്നിവരാണു പിടിയിലായത്.
കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവില്‍ രണ്ടും, ഡല്‍ഹിയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. മുഹമ്മദ് അമീനും സംഘവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന. ലാപ്ടോപ്പുകള്‍, മൊ‌ബൈല്‍ ഫോണുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായകമായ രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

No comments