മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ കേസെടുത്തത് 88,552 പേര്‍ക്കെതിരെ
കാസർഗോഡ്: ജില്ലയില്‍ മാസ്ക് ധരിക്കാതെ നടന്നതിന് ഇതുവരെ പോലീസ് കേസെടുത്ത് പിഴയീടാക്കിയത് 88,552 പേര്‍ക്കെതിരേ. 500 രൂപയാണ് പിഴ.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച പ്രത്യേക ഫ്ളൈയിംഗ് സ്ക്വാഡും ഇനി മുതല്‍ മാസ്ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ രംഗത്തിറങ്ങും. മാസ്ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
No comments