പോസ്റ്റല്‍ ബാലറ്റ് വിതരണം: പോളിങ് ടീമിന്റെ റാന്‍ഡമൈസേഷന്‍ നടത്തി
കോവിഡ് രോഗികള്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ എന്നീ ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണെ ചെയ്യുന്നതിനുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റാന്‍ഡമൈസേഷനില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍, ഒരു വീഡിയോ ഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലോ സ്ഥാപനങ്ങളിലോ എത്തി പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ടു രേഖപ്പെടുത്തുക. പോളിങ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും റാന്‍ഡമൈസേഷനിലൂടെ 375 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കും.ഇവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 22 ന് രാവിലെ 10 മുതല്‍ നായന്മാര്‍മൂല ടി.ഐ എച്ച് എസ് എസ്സില്‍ നടക്കും.
No comments