Breaking News

മലയോരത്തെ ആവേശത്തിലാക്കി പരപ്പയിലും വെള്ളരിക്കുണ്ടും എൻഡിഎ സ്ഥാനാർത്ഥി ബൽരാജിന്റെ റോഡ് ഷോ

വെള്ളരിക്കുണ്ട് :തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മലയോര മേഖലയിൽ റോഡ് ഷോകളും കുടുംബ യോഗങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി എം ബൽരാജ്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ വോട്ടഭ്യർത്ഥിച്ചു ഉച്ചയോടെ ഉച്ചയോട് കൂടി ഇടത്തോട് കനകപ്പള്ളി ബളാൽ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടും പ്രധാന വ്യക്തികളെ കണ്ടും വോട്ടഭ്യർത്ഥിച്ചു, തുടർന്ന് കൊന്നക്കാട് നടന്ന കുടുംബ യോഗത്തിൽ സംബന്ധിച്ചു വൈകുന്നേരം പ്രവർത്തകർക്ക് ആവേശമായി ബാൻഡ് മേളത്തിന്റെയും, ബൈക്ക് റാലിയുടെയും അകമ്പടിയോടെ വെള്ളരിക്കുണ്ടിലും പരപ്പയിലും ആവേശോജ്വലമായ റോഡ് ഷോ നടന്നു, സ്ഥാനാർത്ഥിയോടൊപ്പം ബിജെപി മണ്ഡലം പ്രസിഡന്റ് എൻ മധു, കർഷകമോർച്ച ജില്ല പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ ബളാൽ, മണ്ഡലം സെക്രട്ടറി പ്രശാന്ത് സൗത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ ജയറാം, മണ്ഡലം സെക്രട്ടറി ഉത്തമൻ, ജില്ല കമ്മിറ്റി അംഗം സുകുമാരൻ കാലിക്കടവ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, മണ്ഡലം ജനറൽ സെക്രട്ടറി ശരത് മരക്കാപ്പ്, ബിജെപി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് കുഞ്ഞിരാമൻ ബളാൽ, കിനാനൂർ കരിന്തളം പ്രസിഡന്റ് വി സി പദ്മനാഭൻ എന്നിവർ സംബന്ധിച്ചു .

No comments