Breaking News

കോവിഡ് പ്രതിരോധം; ചെറുപുഴ ഗ്രാമപഞ്ചായത്തിൽ 201 അംഗ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചു


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വോളണ്ടിയർമാരെ ഉൾപ്പെടുത്തി 201 അംഗങ്ങളുള്ള കോവിഡ് ബ്രിഗേഡ് രൂപീകരിച്ചു. സന്നദ്ധ സേവനം, ക്വാറൻ്റയിൻ നിരീക്ഷണം, ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക്  ഗ്രാമപഞ്ചായത്തിന് അവശ്യമായ സഹായം നൽകുന്നതിനാണ് ബ്രിഗേഡ് രൂപീകരിച്ചത്. ഇതിനായി വിവിധ വാർഡുകളിൽ നിന്ന് രജിസ്റ്റർ ചെയ്തതും വിവിധ യുവജന സംഘടനകളിൽ അംഗങ്ങളായവരും ഉൾപ്പടെ ഉള്ളവർക്ക് തിങ്കളാഴ്ച വ്യത്യസ്ത സമയത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറുപുഴ ജെഎം യുപി സ്കൂളിൽ പരിശീലനം നൽകി. 


പരിശീലന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, സെക്രട്ടറി എം.പി. ബാബുരാജ്, മെഡിക്കൽ ഓഫീസർ സന്ദീപ്, എഎസ്ഐ കെ.വി. സുനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. കൃഷ്ണൻ, വളണ്ടിയർ ചുമതലയുള്ള ലിജോ ജോൺ, ജെഎച്ച്ഐ മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.

No comments