പുണ്യമാസത്തിൽ നിർധനർക്ക് കൈത്താങ്ങായി ക്ലായിക്കോട് സുന്നി സെൻ്റർ സാന്ത്വനം
പരപ്പ: വിശുദ്ധ റമളാനിലെ വിശുദ്ധിയുടെ ദിനത്തിൽ ക്ലായിക്കോട് സുന്നി സെൻ്റർ ജി.സി.സി. സാന്ത്വന കമ്മിറ്റിയും, എസ് വൈ.എസ്, ക്ലായിക്കോട് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി പരപ്പ സർക്കിൾ പരിധിയിലുള്ള 100 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും പരപ്പ റെയ്ഞ്ച് പരിധിയിലുള്ള 30 മുഅല്ലിമീങ്ങൾക്ക് ധനസഹായവും നൽകി നാടിന് മാത്രികയായി.
സുന്നി സെൻറർ സാന്ത്വനം ചെയർമാൻ അബ്ദുറഊഫ് മൗലവി അദ്ധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻ്റ് ഹസൈനാർ മദനി ഉദ്ഘാടനം നിർവഹിച്ചു.
ക്ലായിക്കോട് ബദ്‌രിയ്യ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ ഹമീദ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി .
സുന്നി ജംഇയ്യത്തു മുഅല്ലിമീൻ പരപ്പ റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി , കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് കുഞ്ഞാലി മുസ്‌ലിയാർ, സെക്രട്ടറി സുലൈമാൻ എൽ', ഖാലിദ് എൻ , എസ്.എസ്.എഫ് സെക്ട്ടർ സെക്രട്ടറി ഫസ് ലുറഹ് മാൻ ഹിമമി ,സിനാൻ. കെ.പി ,അബ്ദു റഹ് മാൻ പി.എം ,സാബിത്ത് എൻ സംബന്ധിച്ചു. സാന്ത്വനം ജി.സി.സി. കൺവീനർ ശബീർ എ സ്വാഗതവും സുന്നി സെൻറർ സെക്രട്ടറി മുഹമ്മദ് ആരിഫ് നന്ദിയും പറഞ്ഞു
No comments