Breaking News

റേഷൻ വ്യാപാരികൾക്ക് അടിയന്തിരമായി വാക്സിനേഷൻ നൽകണം; കേരള കോൺഗ്രസ് ജേക്കബ് കാസർഗോഡ് ജില്ലാ കമ്മിറ്റി

വെള്ളരിക്കുണ്ട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഒരുമേഘലയാണ് റേഷൻ വ്യാപാരികൾ. പ്രളയ കാലത്തും മഹാമാരി കാലത്തും കേരളത്തിലെ ജനങ്ങൾക്ക് താങ്ങായി തണലായി നിന്ന ഒരുവിഭാഗമാണ് റേഷൻ വ്യാപാരികൾ. സാമൂഹിക വ്യാപനം കൂടുതലായി ഉണ്ടാകാൻ സാധ്യത കൂടുതൽ ഉള്ള റേഷൻ വ്യാപാരികൾക്ക് അടിയന്തിരമായി covid വാക്സിനേഷൻ നൽകണമെന്ന് യോഗം ആവശ്യപെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് അടിയന്തിര ഫാക്സ് സന്ദേശം അയച്ചു

ജില്ലാ പ്രസിഡന്റ് അന്റെക്സ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാത്യു നരകത്തര , സി എസ് തോമസ് ,ടോംസി തോമസ്, കെഡി വർക്കി, ജൻസൺ കുര്യൻ , നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു സത്യൻ കമ്പല്ലൂർ നന്ദിയും പറഞ്ഞു

No comments