Breaking News

ആവേശത്തിരയിളക്കി കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരൻ്റെ റോഡ് ഷോ


കാഞ്ഞങ്ങാട്:ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പി യുവജന റാലി അക്ഷരാർത്ഥത്തിൽ ചെങ്കടലായി മാറി. കാഞ്ഞങ്ങാട് നഗരത്തെ പുളകം കൊള്ളിച്ച് ചെങ്കടലാക്കി കൊണ്ടുള്ള റാലി ആവേശകൊടുങ്കാറ്റായി.നൂറു കണക്കിന് യുവാക്കളും വിദ്യാർത്ഥികളുമാണ് ചെങ്കൊടിയേന്തി ജാഥയിൽ അണിനിരന്നത്.


കാഞ്ഞങ്ങാട് പുതിയ കോട്ടമുത ൽ നോർത്ത് കോട്ടടച്ചേരി വരെയുുള്ള നഗര പാതയെ ചുവപ്പണിയിച്ചു കൊണ്ടാണ്  റാലി കടന്നു പോയത്. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ ജനങ്ങളെ അഭിവാദ്യം ചെയ്തു. സ്ഥാനാർത്ഥിയൊടൊപ്പം നടത്തിയ റാലി  നഗരത്തിലെ ജനങ്ങളിൽ വൻ സ്വീകാര്യതയുണ്ടാക്കി. ഇടതു സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി കട്ട് ഓട്ടുകളും യുവജന സംഘടന പതാകയും, മാസ്കും, ജേഴ്സിയും മൊക്കെയായി തികച്ചും ചിട്ടയോടെ റാലിയിൽ അണിനിരന്ന സഖാക്കൾ റാലിയുടെ ബഹുജന സ്വീകാര്യത വർധിപ്പിച്ചു. റാലിയോടനുബന്ധിച്ച് നടന്ന സമാപന യോഗത്തിൽ ഡി.വൈ. എഫ്. ഐ നേതാവ് ഷാലു മാത്യു സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ അഭിവാദ്യ പ്രസംഗം നടത്തി.

No comments