Breaking News

സ്ഥാപക ദിനത്തിൽ മാനവികതയുടെ സന്ദേശവുമായ് മാലോത്തെ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചുള്ളിയിലെ 'ആകാശപറവയിൽ' ഭക്ഷ്യകിറ്റ് നൽകി



മാലോം : കെ എസ് യൂ സ്ഥാപക ദിനത്തിൽ വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയാകുകയാണ് മാലോത് കസബ സ്കൂളിലെ ഒരുകൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. മാലോം ചുള്ളിയിൽ ഉള്ള അനാഥരെ പരിചരിക്കുന്ന ആകാശപറവകൾ എന്ന സ്ഥാപണത്തിലേക്ക് പ്രവർത്തകർ ഭക്ഷണകിറ്റ് എത്തിച്ചു നൽകി. ബളാൽ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ കൈമാറി. എഴുപതോളം വരുന്ന അന്തേവാസികൾക് അരിയും, പച്ചക്കറിയും, പലവ്യജ്ഞനങ്ങളുമായ് പഴയ കെ എസ് യൂ കാർ എത്തിയത്. പ്രതിസന്ധിയുടെ കാലത്ത് കെ എസ് യൂ കൂട്ടായ്മ നടത്തുന്ന ഇത്തരം പ്രവർത്തനങൾ സമൂഹത്തിന് മാതൃ മകയാണെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ബ്രദർ യാക്കോബ് അപ്പൻ പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ, അമൽ പാറത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, സുബിത്ത് ചെമ്പകശെരി, ബിജു ചുണ്ടകാട്ട്, ബാലചന്ദ്രൻ മാലോം എന്നിവർ പങ്കെടുത്തു. കോവിട് കാലത്ത് കെ എസ് യൂ കൂട്ടായ്മ നടത്തുന്ന ഹെല്പ് ഡസ്ക് ന്റെ ഇത്തരം പ്രവർത്തനങൾ ഇനിയും തുടരുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. 

No comments