Breaking News

കഷണ്ടിക്കാരിൽ കോവിഡ് ഗുരുതരമാകുന്നതിന്‍റെ കാരണം കണ്ടെത്തി പുതിയ പഠനം


കഷണ്ടിയുള്ളവരിൽ കോവിഡ് 19 ഗുരുതരമാകുന്നതായി നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, അതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠന റിപ്പോർട്ട്. കഷണ്ടിക്ക് കാരണമാകുന്നത് ആഡ്രോജൻ റിസെപ്ടർ(എ ആർ) ജീനിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. TMPRESS2 എന്ന എൻസൈമുകളിലും ആൻഡ്രോജൻ സ്വാധീനം ചെലുത്താറുണ്ട്. TMPRESS2 എന്ന എൻസൈമുകൾക്ക് കോവിഡ് 19 കൂടുതൽ ഗുരുതരമാകുന്നതിൽ പങ്കു വഹിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനാലാണ് കഷണ്ടിക്കാരിൽ, കോവിഡ് രോഗം ഗുരുതരമാകാൻ കാരണം.

കഷണ്ടിക്കാരിൽ കോവിഡ് തീവ്രമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അമ്പത് വയസ് പിന്നിട്ട പകുതിയിലേറെ പേർക്കും കഷണ്ടിയുള്ളതിനാൽ കൂടിയാണ് ഇവരിൽ രോഗം കൂടുതൽ ഗുരുതരമാകുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ, ഫലപ്രദമായ പുതിയ ചികിത്സാ രീതികളും മരുന്നുകളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.


കഷണ്ടിയുള്ള കോവിഡ് ബാധിച്ച 79 ശതമാനം പേരും ഗുരുതരാവസ്ഥയിലേക്ക് എത്തിപ്പെടുന്നുണ്ട്. എന്നാൽ കഷണ്ടിയില്ലാത്ത ഇതേ പ്രായത്തിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ 31നും 53നും ഇടയിൽ ശതമാനം പേരിൽ മാത്രമാണ് രോഗം ഗുരുതരമാകുന്നത്. അതായത് എആർ സിഎജി 22 ന്യൂക്ലിയോടൈഡുകളിലും കുറവായ കോവിഡ് രോഗികളിൽ രോഗം മൂർച്ഛിക്കുമെന്നാണ് പഠനത്തിൽ വ്യക്തമായത്.


No comments