Breaking News

കോടോംബേളൂരിലെ കോവിഡ് രോഗികൾക്ക് കൈത്താങ്ങായി പാറപ്പള്ളിയിലെ പ്രവാസികൾ..


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പ്രവാസികളായ ഷെരീഫ് പാറപ്പള്ളി, ഫൈസൽ എന്നിവർ ചേർന്ന് സംഭാവന നൽകിയ ഭക്ഷ്യകിറ്റ് കോവിഡ് രോഗികളുടെ വീടുകളിൽ എത്തിച്ച് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോദരൻ, സി.ബാബുരാജ്, മിനിടീച്ചർ മണി ബാത്തൂർ, സുനിൽകുമാർ, പ്രജിത്ത്, പവിത്രൻ.എൻ, നിഷ, പുരുഷോത്തമൻ,ശ്രീകാന്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ നാനാതുറകളിൽ പെട്ടവർ സഹായവും പിന്തുണയുമായി രംഗത്തുണ്ട്.

No comments