വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ചെറുകിട കച്ചവടക്കാരുടെ കുടുംബത്തിന് പോഷകാഹാരകിറ്റുകൾ നൽകി വ്യാപാരിവ്യവസായി സമിതി ഒടയഞ്ചാൽ യൂണിറ്റ്
ഒടയംചാൽ: കോവിഡ് 19 മൂലം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ചെറുകിടകച്ചവടക്കാരുടെ കുംടുംബത്തിന് പോഷകാഹാരകിറ്റുകൾ എത്തിച്ച് നൽകി വ്യാപാരിവ്യവസായി സമിതി ഒടയംചാൽ യൂണിറ്റ്. യൂണിറ്റ് പരിധിയിൽ കച്ചവടം നടത്താൻ കഴിയാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 11 ഓളം ചെറുകിട കച്ചവടക്കാരുടെ കുടുംബങ്ങൾക്കാണ് പാൽ ,പച്ചക്കറി, പഴം മുതലായവ അടങ്ങിയ കിറ്റുകൾ എത്തിച്ച് നൽകിയത്. വ്യാപാരവ്യവസായി സമിതി ഒടയംചാൽ യൂണിറ്റ് പ്രസിഡൻ്റ് സന്തോഷ് ഒടയംചാൽ, കമ്മിറ്റി അംഗങ്ങളായ സിബി അബ്രഹാം, ടി.കെ.വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments