പരപ്പയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യൻ നാഷണൽ കോൺഗസ് പരപ്പ വാർഡ് കമ്മിറ്റി
പരപ്പ : കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ പരപ്പയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിക്കണമെന്ന് പരപ്പ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ഡി.എം.ഒ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൺഗ്രസ്സ് ആരോപിച്ചു. വാക്സിനേഷൻ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ടു വാർഡിലെ കോളനികളുൾപ്പെടെ നിരവധി കുടുംബാങ്ങൾ വീടുകളിൽ പ്ലക്കാർഡുകൾ ഏന്തി പ്രതിഷേധിച്ചു. കെ.പി.ബാലകൃഷ്ണൻ, എ.പത്മനാഭൻ ,സിജോ പി ജോസഫ്, അനൂപ് പാലങ്കി, ശരത്ചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.
No comments