Breaking News

കുട്ടികൾക്ക് പുസ്തകവും പഠനോപകരണ കിറ്റും വീട്ടുമുറ്റത്ത് എത്തിച്ച് നൽകി പരപ്പയിലെ അധ്യാപകരും പി.ടി.എ യും


പരപ്പ : പരപ്പ ഗവൺമെൻ്റ്  ഹയർ സെക്കൻററി വിദ്യാലയത്തിൽ ഒന്നാം ക്ലാസ് കുട്ടികൾക്ക് പാഠപുസ്തകവും പഠനോപകരണ കിറ്റും മുഖ്യമന്ത്രിയുടെ സന്ദേശവും  വീട്ടുമുറ്റത്തെത്തിച്ച് അധ്യാപകരും പിടിഎ യും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിവിധ സ്ക്വാഡുകളായാണ് പുസ്തകങ്ങൾ  വിദ്യാർത്ഥികളുടെ വീടുകളിലെത്തിയത്. പട്‌ളം കോളനിയിൽ വെച്ച് നടന്ന പഠനോപകരണ വിതരണോദ്ഘാടനം വാർഡ് മെമ്പർ സി.എച്ച്‌ അബ്ദുൾ നാസർ നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ദാമോദരൻ കൊടക്കൽ ,  അധ്യാപകരായ പി.എം ശ്രിധരൻ , എം ബിജു , ബിജു തോമസ് എന്നിവർ നേതൃത്വം നൽകി. ക്ലായിക്കോട് പ്രദേശത്ത് സുരേഷ് കുമാർ കെ , ദീപ പ്ലാക്കൽ , മുഹമ്മദ് റാഫി എന്നിവരും പരപ്പ കമ്മാടം ഭാഗങ്ങളിൽ സിന്ധു കെ കെ , ലഖിത , പ്രമോദ് എന്നിവരും നേതൃത്വം നൽകി.

No comments