Breaking News

മലയോരത്ത് നിന്നും ഇനി എളുപ്പത്തിൽ കാഞ്ഞങ്ങാട് എത്തിച്ചേരാം കോളിയാർ-മുക്കുഴി റോഡ് നിർമ്മാണം അവസാനഘട്ടത്തിൽ

ഇടത്തോട്: പ്രധാനമന്ത്രി ഗ്രാമീണ നിരത്ത്  പദ്ധതിയിൽപ്പെടുത്തി നാലുകോടിയോളം രൂപ വകയിരുത്തി നിർമ്മാണം നടന്നുവരുന്ന ഇടത്തോട് -കോളിയാർ -കത്തുണ്ടി -മുക്കുഴി റോഡ് നിർമ്മാണ പ്രവർത്തി അവസാനഘട്ടത്തിൽ

    റോഡ് കട്ടിങ് ഫില്ലിംഗ് സൈഡ് പ്രൊട്ടക്ഷൻ സോളിങ്, ടാറിങ് ഉൾപ്പെടെ യുള്ള വർക്കുകൾ പൂർത്തീകരിച്ചു അവസാനഘട്ടത്തിൽ സൈഡ് കോൺക്രീറ്റ് ബോർഡ്‌ സ്ഥാപിക്കൽ തുടങ്ങി ചെറിയ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രളയകാലവും, ലോക്‌ഡോണുകളും പ്രവർത്തി പൂർത്തികരണം വൈകുവാൻ കാരണമായി.

ഒടയംഞ്ചാൽ -ചെറുപുഴ  ജില്ലാ റോഡിൽ ഇടത്തോട് കോളിയാർ ജംഗ്ഷനിൽ തുടങ്ങി ഏഴാംമൈയിൽ  -എണ്ണപ്പാറ ജില്ലാ പഞ്ചായത്ത്‌ റോഡിൽ മുക്കുഴിയിൽ അവസാനിക്കുന്ന റോഡിന്  5100 മീറ്റർ ആണ് നീളം ഇതിൽ 4800മീറ്റർ ആണ് പി എം ജി എസ് വൈ വികസിപ്പിക്കുന്നത്. ഇടത്തോട് നിന്നും ഏഴാം മൈലിലേക്ക് ഒടയംഞ്ചാൽ വഴിയുള്ള ദൂരം ഇതുവഴി 6.5 കിലോമീറ്റർ കുറയും എന്നതാണ് റോഡിന്റെ വലിയ ഗുണം.

നിരവധി വാഹനങ്ങൾ ഇപ്പോൾ തന്നെ ഈ വഴിക്ക് ഓടാൻ തുടങ്ങിയിട്ടുണ്ട്. പ്രകൃതിരമണീയമായ പാൽകുളം, കോളിയാർ മലകളിൽ കൂടിയുള്ള യാത്ര പുതിയൊരു അനുഭവമായി  യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ചെങ്കുത്തായ കയറ്റങ്ങൾ കുറക്കാൻ 12മീറ്റർ ആഴത്തിൽ മണ്ണ് കുഴിച്ചും 7മീറ്റർ വരെ മണ്ണിട്ട് ഉയർത്തിയും ഹെയർ പിൻ വളവുകൾ ഉണ്ടാക്കിയുമാണ് പിഎംജി എസ് വൈ യുടെ കർശന നിബന്ധനകൾക്ക് വിധേയമായി റോഡ് നിർമ്മിച്ചത്.

മലയോരമേഖലയിൽ നിന്നും എളുപ്പത്തിൽ കാഞ്ഞങ്ങാട് എത്തിച്ചേരാം എന്നതിന് പുറമെ കോളിയാർ, കത്തുണ്ടി, മാണിയൂർ,പുള്ളിക്കല്ല്, പാൽകുളം, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തോളം 

കുടുംബങ്ങളുടെ ചിരകാലഭിലാഷമാണ് റോഡ് പൂർത്തിയാക്കുന്നത്തോട് കൂടി പൂവണിയുന്നത്. 

മുൻ എം. പി.  പി കരുണാകാരന്റെയും, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം  ഇ പത്മവതി യുടെയും ശ്രമഫലമായാണ് റോഡ് അനുവദിച്ചുകിട്ടിയത്.റോഡ് നിർമ്മാണഘട്ടത്തിലും  വന്ന എല്ലാ സാങ്കേതിക പ്രശ്നങ്ങളിലിലും ഇടപ്പെട്ട്  പരിഹരിച്ച് നിർമ്മാണം പൂർത്തീകരിക്കുന്നതിന്  എല്ലാ സഹായവും ചെയ്തത് മുൻ എം പി പി കരുണാകരൻ ആണ്. പി എം ജി എസ് വൈ നിബന്ധനകളിൽ ഉൾപ്പെടാതെ റോഡിൽ മുക്കുഴി ഭാഗത്തുള്ള 300മീറ്റർ ഭാഗം ഇതെനിലവാരത്തിൽ വികസിപ്പിച്ചു ടാർ ചെയ്യാൻ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ തുക വകയിരുത്തും എന്ന് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.

ചായ്യോത്ത്  സി നാരായണൻ കോൺട്രാക്ടരുടെ ഉടമസ്ഥതയിലുള്ള സിനിഷ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണചുമതല.

പി വി ചാത്തു ചെയർമാനും മധു കോളിയാർ കൺവീനറും ആയി ഉള്ള ജനകീയ കമ്മിറ്റിയാണ് റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ മെമ്പർമാരായ എം വി ജഗന്നാഥ്. പി ഗോപി, പരപ്പ ബ്ലോക്ക്  പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രജനി കൃഷ്ണൻ എന്നിവർ പ്രവർത്തികൾ വിലയിരുത്തുന്നതിന്  റോഡ് സന്ദർശിച്ചു.

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കഴിഞ്ഞ് നാടിന്റെ ഉത്സവമായി റോഡിന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. റൂട്ടിൽ ഒരു കെ എസ് ആർ ടി സി ബസ് അനുവദിക്കുന്നതിന്  അപേക്ഷ നൽകി കാത്തിരിക്കുന്നു, ഉൽഘാടനത്തോടനുബന്ധിച്ചു ബസ് റൂട്ട് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

No comments