അസമിൽ കുടുങ്ങിയ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട് : അസമിൽ കുടുങ്ങിയ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളിൽ തൂങ്ങി മരിച്ചത്. ലോക് ഡൗൺ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമിൽ കുടുങ്ങുകയായിരുന്നു. മടങ്ങിവരാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഭിജിത്ത്.
ഏപ്രിൽ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തിൽ നിന്നും ബസ് യാത്ര പുറപ്പെട്ടത്. നൂറോളം ബസുകൾ കേരളത്തിൽ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാൽ ഇവയ്ക്ക് തിരികെ മടങ്ങാൻ ആയില്ല.
തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികളുമായി മടങ്ങാം എന്ന കരാറുകാരുടെ ഉറപ്പിന്മേലാണ് ബസുകൾ യാത്ര തിരിച്ചത്. എന്നാൽ ഇതിന് പിന്നാലെ കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതും അസമിലെ നിയന്ത്രണങ്ങളും കാരണം മടക്ക യാത്ര വീണ്ടും നീണ്ടു. ഇതിനിടെ ജീവനക്കാരിൽ ഒരാൾ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
No comments