കോവിഡ് പരിശോധനയ്ക്കായി സ്ഥാപനങ്ങൾ വിട്ടുനൽകിയും ഭക്ഷണമൊരുക്കിയും കല്ലഞ്ചിറ മുസ്ലിം ജമാഅത്ത് കമ്മിറ്റി നാടിന് മാതൃകയായി
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് 15, 16, വാർഡുകൾ ഉൾപ്പെടുന്നതും, പട്ടികജാതി പട്ടികവർഗ കോളനികൾ ഏറെ ഉള്ളതുമായ കല്ലഞ്ചിറയിലെയും സമീപ പ്രദേശത്തെയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി കല്ലഞ്ചിറ ജമാഅത്ത് സ്കൂളിൽ നടന്ന കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന.
കല്ലഞ്ചിറ മുസ്ലിംജമാ അത്തിന്റെയും ആരോഗ്യവകുപ്പിന്റെയും, വാർഡ്തല സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് K I A L P സ്കൂളിൽ കോവിഡ് ആർ ടി പി സി ആർ പരിശോധന സംഘടിപ്പിച്ചത്. മുൻകാലങ്ങളിലും ജമാഅത്തിന്റെ വിവിധ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്ക് കമ്മിറ്റി വിട്ടുനൽകിയിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, മെമ്പർ ടി അബ്ദുൽകാദർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, മറ്റു പ്രവർത്തകർ, ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ എൽ.കെ ബഷീർ, സി.എം ബഷീർ, കെ.പി റഷീദ്, ടി.എം ബഷീർ, മെമ്പർമാരായ പി നസീർ, പി ഹനീഫ, ടി.പി ഹാരിസ്, ടി.എം നാസർ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്ക് പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും ജമാ -അത്ത് കമ്മിറ്റി ഒരുക്കിയിരുന്നു
No comments