'അഭിനയിച്ചത് കഞ്ചാവിന്റെ പരസ്യത്തിൽ അല്ലല്ലോ?' ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ പരസ്യത്തിൽ മോഡലായത് ജയറാമും മകൾ മാളവികയുമാണ്. കേരളത്തിലെ പ്രമുഖ സ്വർണ്ണവ്യാപാര ബ്രാൻഡിന്റെ പരസ്യമായിരുന്നു അത്. വിസ്മയയുടെ ദാരുണാന്ത്യത്തിൽ ജയറാം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. വിസ്മയയുടെ ചിത്രം പോസ്റ്റ് ചെയ്ത്, 'ഇന്ന് നീ...... നാളെ എന്റെ മകൾ' എന്ന് പറഞ്ഞാണ് മകളുടെ അച്ഛൻ കൂടിയായ ജയറാം തന്റെ പ്രതികരണം അറിയിച്ചത്.
എന്നാൽ സ്വർണ്ണക്കടയുടെ പരസ്യത്തിൽ അഭിനയിച്ച ജയറാം ദുഃഖം രേഖപ്പെടുത്തിയായതിൽ അമർഷം തോന്നിയ ഒരു വിഭാഗം അദ്ദേഹത്തിന് നേരെ പ്രതിഷേധവുമായി സൈബർ സ്‌പെയ്‌സിൽ രംഗത്തുണ്ട്. എന്നാൽ ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തി. മനോരമ ന്യൂസിലാണ് സുരേഷ് ഗോപി തന്റെ പ്രതികരണമറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ചുവടെ:
ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിന് അവകാശമില്ലേ. അദ്ദേഹം ഒരു സ്വർണ്ണ പരസ്യത്തിൽ അഭിനയിച്ചു . സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലാതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു ഉത്പന്നമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. വിസ്മയുടെയും അര്‍ച്ചനയുടെയും ഉത്തരയുടെയും ജീവ ഹാനിയില്‍ വേദനിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.
No comments