Breaking News

പ്രവേശനോത്സവത്തിന് സ്നേഹ സമ്മാനവുമായ് മാലോത്തെ കെ എസ് യു പൂർവ വിദ്യാർത്ഥി കൂട്ടായ്മ


മാലോം: സംസ്ഥാനത് വിദ്യാലയങ്ങൾ തുറക്കുന്ന ഇന്ന് സ്നേഹത്തിന്റെ കരുതലുമായ് മാലോത്തെ കെ എസ്  യു പൂർവ വിദ്യാർത്ഥി കൂട്ടായ്മ. വർണ്ണങ്ങളുടെ ലോകത്തേക്ക് വിദ്യാർത്ഥികൾ കടന്നു വരുമ്പോൾ സ്നേഹത്തിന്റെ നിറകൂട്ടുമായാണ് മാലോത് കസബയിലെ പൂർവ വിദ്യാർത്ഥി കെ എസ് യൂ കൂട്ടായ്മ അംഗങ്ങൾ വന്നത്. ബാളാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വള്ളിക്കടവ് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനത്തിന് ആവശ്യമായ  പഠനോപകരണങ്ങൾ നൽകി. കോവിട് പ്രോട്ടോകോൾ  പാലിച്ചുകൊണ്ട് അംഗനവാടി ടീച്ചർ അജിതയും കൂട്ടായ്മ അംഗം ജോർജ് കടവനും ചേർന്ന് റോസ്ബല്ല എന്ന കുട്ടിക്ക് നൽകി ഉത്ഘാടനം ചെയ്തു. കൂട്ടായ്‌മ അംഗങ്ങൾ ആയ അമൽ പാറത്താൻ, ഷിജോ തെങ്ങും തോട്ടം, ജോമോൻ പിണക്കാട്ട് പറമ്പിൽ, ഷാജൻ വള്ളിക്കടവ് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.കെ എസ് യൂ കൂട്ടായ്മ ചെയ്യുന്ന പ്രവർത്തനം മാതൃകയാണ് രക്ഷിതാക്കളുടെ പ്രതിനിധി ഷാജൻ പറഞ്ഞു.കോവിട് ഹെല്പ് ഡെസ്കുമായി കെ എസ് യൂ കൂട്ടായ്‌മ  ഇതിനകo തന്നെ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.പിന്നീട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗനവാടി പരിസരം വൃത്തിയാക്കുകയും ചെയ്തു.

No comments