Breaking News

ദേശീയ നൈപുണ്യ വികസനപദ്ധതി പട്ടികയില്‍ 44ാമത്,​ വിനോദസഞ്ചാരകുതിപ്പിന് ബേക്കല്‍



വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതിയിലുള്‍പ്പെട്ട രാജ്യത്തെ 44 പ്രദേശങ്ങളില്‍ ഒന്നായി ബേക്കല്‍കോട്ടയും. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും മാത്രമാണ് ബേക്കല്‍ കോട്ടയ്ക്ക് പുറമേ കേരളത്തില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത്.


ചരിത്രപരമായി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബോധവത്ക്കരണവും പരിശീലനവും നല്‍കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിശദമായ പദ്ധതിരേഖ സമര്‍പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതനുസരിച്ച്‌ ഫണ്ട് അനുവദിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പദ്ധതിയുടെ വിശദമായ വിവരങ്ങളൊന്നും ബേക്കല്‍ കോട്ടയുമായി ബന്ധപ്പെട്ട് കാസര്‍കോട് ഓഫീസില്‍ എത്തിയിട്ടില്ല.


ഏത് സമയത്ത് നിര്‍ദ്ദേശം വന്നാലും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ കരുതലുകളും തയ്യാറെടുപ്പുകളും ജില്ലയിലെ ടൂറിസം വകുപ്പ് അധികൃതര്‍ നടത്തിവരുന്നുണ്ട്.


ബേക്കല്‍ കോട്ടയും കാസര്‍കോടിന്റെ സൗന്ദര്യവും ആസ്വദിക്കുന്നതിന് വിനോദ സഞ്ചാരികള്‍ വരുമ്ബോള്‍ അവരുടെ ഇഷ്ടത്തിന് അനിസരിച്ചു സര്‍വ്വീസ് നടത്തുന്നതിനും അവരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞയുടനെ തൊഴില്‍ ഇല്ലാത്ത ഒരു സാഹചര്യം ഒഴിവാക്കി തദ്ദേശീയരെ വിനോദസഞ്ചാരരംഗത്തേക്ക് കൊണ്ടുവരുന്നതിന് മുമ്ബ് നടപ്പിലാക്കിയ പദ്ധതികളുടെ അലകും പിടിയും മാറ്റിയാണ് പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത്. പദ്ധതി നിര്‍വ്വഹണചുമതല സംസ്ഥാന സര്‍ക്കാരിനാണ്.


നൈപുണ്യ വികസന പദ്ധതി


വിനോദ സഞ്ചാര മേഖലയുടെ ആഭ്യന്തര, രാജ്യാന്തര വികസന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും തൊഴില്‍ നേടാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംരംഭകത്വം, ഡ്രൈവിംഗ്, ഷോപ് കീപെര്‍, ഗൈഡ്, ഫ്രന്‍ഡ്സ് ഓഫിസ് അസോസിയേറ്റ്സ് തുടങ്ങിയവയ്ക്കായിരിക്കും പരിശീലനംതദ്ദേശീയരായ ആളുകള്‍ക്ക് ഈ പദ്ധതിയില്‍ പരിശീലനമുണ്ടാകും. ദേശീയ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പാക്കേണ്ടത്. കേന്ദ്രം സാമ്ബത്തിക സഹായം അനുവദിക്കും. സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നീ പദ്ധതികളിലൂടെ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന വകുപ്പുകളുടെ നിര്‍ദേശാനുസരണം ഫണ്ട് നല്‍കുമെന്നും സൂചനയുണ്ട്.

No comments