Breaking News

സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍; കടകള്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ ഉയരുന്നതിനിടെയാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. സംസ്ഥാനത്തെ കടകള്‍ ഇന്ന് മുതല്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാന്‍ കഴിയും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ തുറന്ന് പ്രരവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. സംസ്ഥാനത്തെ ബീച്ചുകള്‍ ഇന്നു മുതലും മാളുകള്‍ ബുധനാഴ്ച മുതലും പ്രവര്‍ത്തിച്ചു തുടങ്ങും.

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ എത്തുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അടുത്ത രണ്ട് ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗണ്‍ ഉണ്ടാകില്ല.

കോവിഡ് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

No comments