കേരളത്തിലെ യുവജങ്ങൾക്ക് സ്വയം സംരഭത്തിലേക്ക് നയിക്കുന്ന പദ്ധതികൾ ഉണ്ടാവണം കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട് : കോവിഡ് മഹാമാരി മൂലവും കാർഷിക മേഖലയിലെ വിലയിടിവും കൃഷി നാശവും എഞ്ചിനീയറിംഗ് അടക്കം അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയും പ്രവാസികളുടെ മടങ്ങി വരവും കാരണം കേരത്തിലെ യുവജനങ്ങൾ വളരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള കോൺഗ്രസ്സും (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരത്തിലെ യുവ ജനങ്ങൾക്ക് സ്വയം തൊഴിൽ ഉൾപ്പെടെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നതിൽ ആവശ്യമായ കർമ്മ പരിപാടികൾക്ക് കേരള യൂത്ത്ഫ്രണ്ട് (എം) നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി വിബിൻ എടൂർ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ,വിൻസെന്റ് ആവിയിൽ, ജോസ്‌കുട്ടി തോമസ്,അഡ്വ വിനയ് മങ്ങാട്ട്,അഭിലാഷ് മാത്യു,സി ആർ രാജേഷ്,മനോജ് ജോർജ്,സ്റ്റീഫൻ മൂരിക്കുന്നേൽ,കെ സി പീറ്റർ,സാബു കടവിൽ എന്നിവർ പ്രസംഗിച്ചു യൂത്ത് ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി വിൻസെൻറ് ആവിക്കൽ നന്ദി പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ടായി ലിജിൻ ഇരുപ്പക്കാട്ടിലിനെ വീണ്ടും ഏകകണ്ഠേന യോഗം തെരഞ്ഞെടുത്തു.ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി, വിൻസെൻറ് ആവിക്കലിനെ തിരഞ്ഞെടുത്തു..വൈസ് പ്രസിഡണ്ടുമാരായി അഭിലാഷ് മാത്യുവിനെയും ,രാജേഷ് സി ആർ നേയും, തെരഞ്ഞെടുത്തു.
No comments