Breaking News

ഓൺലൈൻ ക്ലാസിനിടെ അധ്യാപകരുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ

 


കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാത്തതിനാല്‍ എല്ലാ അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമ്പോള്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള രീതിയാണ് ഉപയോഗിക്കുന്നത്. ഇത് മൊബൈല്‍ ഹാക്കിങ്ങിന് വരെ കാരണമാകും. ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത സംഭവം വരെ ഉണ്ടായി.

എങ്ങനെയാണ് വിദ്യാര്‍ഥി അധ്യാപികയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്തത്.


സ്‌ക്രീന്‍ ഷെയര്‍ ഉപയോഗിച്ച് ക്ലാസെടുത്ത അധ്യാപികയുടെ വാട്‌സാപ്പാണ് ഓണ്‍ലൈന്‍ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥി ഹാക്ക് ചെയ്തത്. അധ്യാപികയുടെ ഫോണിലേക്ക് വന്നുകൊണ്ടിരുന്ന മെസേജുകള്‍ വിദ്യാര്‍ഥി ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ട് ആരംഭിച്ചു. വേരിഫിക്കേഷന്‍ കോഡ് സ്‌ക്രീനില്‍ വന്നതും ഒടിപി ഉപയോഗിച്ച് വാട്‌സാപ്പ് ക്രീയേറ്റ് ചെയ്യുകയും ചെയ്തു.

വാട്‌സാപ്പ് പ്രവര്‍ത്തനക്ഷമമായതോടെയായിരുന്നു വാട്‌സാപ്പ് ഹാക്ക് ചെയ്തത് അധ്യാപിക അറിഞ്ഞത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥിയാണ് വാട്‌സാപ്പ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയത്. ഇതോടെ അധ്യാപിക പരാതി പിന്‍വലിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ കഴിഞ്ഞത്.

വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ കഴിഞ്ഞത് അധ്യാപികയുടെ ഫോണിലേക്ക് മെസേജുകള്‍ എത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ കഴിഞ്ഞതാണ്. നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്തായിരുന്നു ക്ലാസ് എടുത്തിരുന്നതെങ്കില്‍ മെസേജുകള്‍ വരുന്നത് വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ കഴിയില്ലായിരുന്നു.

രണ്ടാമതായി ടു സ്‌റ്റെപ് വേരിഫിക്കേഷന്‍ നടത്തതിനാല്‍ വാട്‌സാപ്പ് പാസ്‌വേര്‍ഡ് ഉണ്ടായിരുന്നില്ല. ടു സ്റ്റെപ് വേരിഫിക്കേഷനില്‍ നാം നല്‍കന്ന പാസ്‌വേര്‍ഡുകള്‍ ഹാക്കിങ്ങിനെ തടയുന്നതാണ്. അധ്യാപിക വാട്‌സാപ്പില്‍ ആറക്ക പാസ്‌വേര്‍ഡ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.

എങ്ങനെ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാം

ഓണ്‍ലൈന്‍ ക്ലസുകള്‍ നടത്തുമ്പോള്‍ നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക.

വാട്‌സാപ്പ് ടൂ സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഉറപ്പുവരുത്തുക.

ടു സ്റ്റെപ് വേരിഫിക്കേഷന്‍ പാസ്വേര്‍ഡ് ശക്തമായിരിക്കണം.

ഫോണിലേക്ക് എത്തുന്ന മെസേജുകള്‍ ശ്രദ്ധിക്കുക.

No comments