രാജപുരം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും മനപൂർവ്വം പൊതു പരിപാടിയിൽ സംബന്ധിച്ച അദ്ധ്യാപകനെതിരെ കേസ്സെടുക്കണമെന്ന് ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് പനത്തടി ചാമുണ്ഡിക്കുന്നിലെ അദ്ധ്യാപക ദമ്പതികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇത് മറച്ച് വച്ചാണ് ഇന്നലെ രാജപുരത്ത് വച്ച് നടന്ന പ്ലസ് ടു തുല്യതാ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയിൽ ഇദ്ദേഹം സംബന്ധിച്ചത്. 30 ഓളം ആളുകൾ സംബന്ധിച്ച പരിപാടിയിൽ മാസ്ക് പോലും ധരിക്കാതെയാണ് ഇദ്ദേഹം പങ്കെടുത്തത്. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകൻ്റെ ഈ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ഈ അദ്ധ്യാപകനെതിരെ കേസ്സെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി രാമചന്ദ്രസറളായ, ഒ ജയറാം മാസ്റ്റർ, എം.കെ സുരേഷ്, ഭാസ്ക്കരൻ കാപ്പിത്തോട്ടം, പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു
No comments