വെള്ളരിക്കുണ്ട് വടക്കാകുന്ന് സത്യാഗ്രഹ സമരം ഇരുപത് ദിവസം പിന്നിട്ടു മുൻ എം.എൽ.എ എം.കുമാരൻ സമരപന്തൽ സന്ദർശിച്ചു
വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സത്യാഗ്രഹ സമരം ഇരുപത് ദിവസങ്ങൾ പിന്നിട്ടു. അനധികൃത ഖനനാനുമതികൾ സ്ഥലം എം.എൽ.എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർദ്ദിഷ്ട പ്രദേശങ്ങൾ സന്ദർശിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ രണ്ടാം ഘട്ട സമരത്തിന്റെ സൂചനയായി സത്യാഗ്രഹ സമരപന്തലിൽ നിരാഹാര സമരം നടത്തും. മുൻ എം.എൽ.എ,എം കുമാരനുൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം ഉറപ്പ് വരുത്തി.
No comments