Breaking News

കേരള കർഷക യൂണിയൻ (എം) ജില്ലാ നേതൃസംഗമം വെള്ളരിക്കുണ്ടിൽ നടന്നു സംസ്ഥാന ജന.സെക്രട്ടറി അഡ്വ.വി.വി ജോഷി ഉദ്ഘാടനം ചെയ്തു


 


വെള്ളരിക്കുണ്ട്: കേരളത്തിലെ കർഷക ജനതയുടെ താല്പര്യങ്ങൾക്ക് വേണ്ടി നിലനിൽക്കുകയും ബജറ്റുകളിൽ കർഷക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് കെ എം മാണി എന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജന സെക്രട്ടറി. അഡ്വ. വി. വി ജോഷി പറഞ്ഞു കേരള കർഷക യൂണിയൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും പോരാടുന്ന പാർട്ടി കേരള കോൺഗ്രസ് (എം )എന്ന്‌ ജോഷി പറഞ്ഞു.സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട്‌ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ടോമി കെ തോമസ്,ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജൻ,സംസ്ഥാന സെക്രട്ടറി ബാബു,സേവ്യർ കളരിമുറിയിൽ,ജില്ലാ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ,സജി സെബാസ്റ്റ്യൻ, ഷാജി വെള്ളംകുന്നേൽ,ബിജു തുളുശേരിയിൽ, ജോയി മൈക്കിൾ, ഷിനോജ് ചാക്കോ, ലിജിൻ ഇരുപ്പക്കാട്ട്, പുഷ്പമ്മാ ബേബി,ജോസഫ് മൈക്കിൾ, മാത്യു കാഞ്ഞിരത്തിങ്കൽ,ബാബു നെടിയകലാ,ടോമി ഈഴറേറ്റ്‌,ടോമി മണിയൻതോട്ടം,തങ്കച്ചൻ വടക്കേമുറി,ചെറിയാൻ മടുക്കക്കൽ, ജോസ് പേണ്ടാനം , സാജു പാമ്പ്കൽ, സണ്ണി പതിനെട്ടിൽ എന്നിവർ പ്രസംഗിച്ചു.


കേരള കർഷക യൂണിയൻ എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻറ്. ജോസ് കാക്കകൂട്ടുക്കൽ. വൈസ് പ്രസിഡൻറ്. പി കെ മാത്യു പുള്ളോലിൽ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സേവ്യർ കടമുറി ജോബ് കവിയിൽകളപ്പുര. ട്രഷറർ ലൂയിസ് തോമസ് പാലമറ്റം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ജോൺസൺ വട്ടപ്പാറ വിൽസൺ മൂലയിൽ ജോസഫ് ജോൺ കുരിശുംമൂട്ടിൽ. ജോർജ് സേവ്യർ തങ്ങിയർകുടിയിൽ ജോസ് തൈപ്പറമ്പിൽ. എന്നിവരെ തിരഞ്ഞെടുത്തു

No comments