Breaking News

കോളിയസ് ചെടികളാൽ വീട്ടുമുറ്റത്ത് വർണ്ണവിസ്മയം 160ൽ പരം ചെടി വൈവിധ്യങ്ങളുടെ ശേഖരവുമായി അമ്പലത്തറയിലെ രതീഷ്

അമ്പലത്തറ: അമ്പലത്തറ ചുണ്ണംകുളത്തെ രതീഷിൻ്റെ വീട്ടുമുറ്റത്ത് എത്തിയാൽ ഇടതൂർന്ന് നിൽക്കുന്ന പലതരം ചെടികൾ  കൊണ്ടുള്ള വർണ്ണ വിസ്മയം കാണാം.

കോളിയസ്, കണ്ണാടിച്ചെടി, മാസംമാറി ചെടി എന്നീ പേരുകളിൽ അറിയപ്പെടുന്ന വിവിധ നിറങ്ങളിലുള്ള ഇലകളുള്ള അലങ്കാര ചെടികൾ  ഒരെണ്ണമെങ്കിലും ഇല്ലാത്ത ചെടി പ്രേമികളുടെ വീടുകൾ നമ്മുടെ നാട്ടിൽ അപൂർവ്വമായിരിക്കും. എന്നാൽ അത്തരത്തിലുള്ള 160 ഓളം ചെടികളുടെ ശേഖരം സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുകയാണ് അമ്പലത്തറയിലെ രതീഷ്- രേഷ്മ ദമ്പതികൾ. ഓൺലൈൻ വഴി വാങ്ങിച്ചതും പ്രാദേശികമായി സംഘടിപ്പിച്ചതുമെല്ലാം ഇതിൽ വരും. കാസർകോട് ജില്ലാ ടി.ബി ഓഫീസിൽ ഡി. ആർ. ടി.ബി കോഡിനേറ്ററായി ജോലി ചെയ്യുന്ന രതീഷ് അടുത്ത കാലത്താണ് ഒരു നേരം പോക്കിനായി ചെടികൾ ശേഖരിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഗാർഡനിംഗ്  നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് രതീഷും രേഷ്മയും പറയുന്നു. ചെടി പരിപാലനം മാനസിക ഉന്മേഷത്തോടൊപ്പം വീടിനെ പച്ചപ്പണിയിക്കുകയും ചെയ്യുന്നു.


നിരവധി ആളുകൾ ചെടി വൈവിധ്യങ്ങളുടെ ഈ വർണ്ണ വിസ്മയം കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്. അവശ്യക്കാർക്ക് ചെറിയ നിരക്കിൽ ചെടിയുടെ കട്ടിംഗുകൾ നേരിട്ടോ കൊറിയർ ചെയ്തോ നൽകുകയും ചെയ്യുന്നുണ്ട് ഇവർ. രതീഷിൻ്റെ ഫോൺ: 94956 72162

1 comment: