Breaking News

ചെറുപനത്തടി സെന്റ്‌ മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഈ വർഷത്തെ ഫ്രഷേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചു


ചെറുപനത്തടി: സെന്റ്‌ മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചെറുപനത്തടി ഈ വർഷത്തെ ഫ്രഷേഴ്‌സ് ഡേ അതിവിപുലമായി ആഘോഷിച്ചു. കോളേജ് ഡയറക്ടർ റവറന്റ്  ഫാദർ ഷിബു മണ്ണഞ്ചേരിൽ  സ്വാഗതവും സെന്റ്‌ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ ജോസ് കളത്തിപറമ്പിൽ അധ്യഷതയും നിർവഹിച്ചു. ഫ്രഷേഴ്‌സ് ഡേ ഉദ്ഘാടനം രാജപുരം എസ് ഐ  കൃഷ്ണൻ നിർവഹിച്ചു. ആധുനിക ലോകത്തിൽ ശരിയായ ദിശയിൽ വിദ്യ അഭ്യസിക്കേണ്ടതിന്  ആരോഗ്യ കരമായ ഒരു ക്യാമ്പസ്‌ അന്തരീഷം ആവശ്യമാണെന്നും വിദ്യാർത്ഥികൾ  പരസ്പരം ബഹുമാനത്തോടെ വർത്തിക്കണമെന്നും   കൃഷ്ണൻ  എസ് ഐ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.  കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ  ഡോക്ടർ ജീവ ചാക്കോ  മുഖ്യ പ്രഭാക്ഷണം  നടത്തി.  മുൻ കോളേജ് പ്രിൻസിപ്പാൾ  പ്രൊഫസർ ജേക്കബ് മാത്യു, റവ. ഫാദർ ജോസഫ് കുറ്റിയാത്ത് , സ്റ്റാഫ്‌ സെക്രട്ടറി അനുജിത് ശശിധരൻ എന്നിവർ ആശംസ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധിയായ ജക്വിലിൻ എലിസബത്  നന്ദി അറിയിച്ചു. തുടർന്ന് വിദ്യാർത്ഥി കളുടെ  വിവിധ കലാപരിപാടി കൾ അരങ്ങേറി.

No comments