'മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാധ പദ്ധതിക്ക് വേണ്ടി സർക്കാർ ഇടപെടണം': കേരളാ പ്രവാസി സംഘം വെള്ളരിക്കുണ്ട് യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടന്നു
വെള്ളരിക്കുണ്ട്: കേരളാ പ്രവാസി സംഘം വെള്ളരിക്കുണ്ട് യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. സഹൃദയ വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം എ.വി ശശിധരൻ മുതിർന്ന അംഗം കൂക്കൾ കേളുവിന് ആദ്യ മെമ്പർഷിപ്പ് നൽകി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. രഘുവരൻ എസ്.കെ സ്വാഗതം പറഞ്ഞു. ചന്ദ്രൻ.എം അധ്യക്ഷനായി. ഏ.വി ശശിധരൻ സംഘടനാ വിശദീകരണം നടത്തി. യൂണിറ്റ് പരിധിയില്‍ പെടുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ പ്രവാസികളെയും ക്ഷേമനിധിയിൽ
ഉൾപ്പെടുത്താനും, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചടങ്ങിൽ വെള്ളരിക്കുണ്ട് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഘുവരൻ എസ്.കെ (സെക്രട്ടറി), ചന്ദ്രൻ എം (പ്രസിഡണ്ട്), നിധീഷ് (ട്രഷറർ) ,സണ്ണി കെ.പി (ജോ. സെക്രട്ടറി, ശ്രീകുമാർ കെ.കെ (വൈസ് പ്രസിഡണ്ട്)
No comments