Breaking News

പുന്നക്കുന്ന് അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ബിരിയാണി നൽകുന്ന പദ്ധതിയുമായി വെള്ളരിക്കുണ്ട് YMCA


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  വൈ.എം.സി.എ ആഭിമുഖ്യത്തിൽ പുന്നകുന്നിലെ അഗതിമന്ദിരത്തിലെ അമ്മമാർക്കായി എല്ലാ മാസവും ഒന്നാം തീയതി ബിരിയാണി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെളളരിക്കുണ്ട് വൈഎംസിഎ പ്രസിഡണ്ട് ജെയ്സൺ കെ അഗസ്റ്റ്യൻ, അധ്യക്ഷത വഹിച്ചു. കെ.എ സാലു, ലില്ലിക്കുട്ടി മൂലേത്തോട്ടം എന്നിവർ സംസാരിച്ചു. എബിൻ തേക്കുംകാട്ടിൽ സ്വാഗതവും മാത്യു കളത്തൂർ നന്ദിയും പറഞ്ഞു

No comments