Breaking News

മലബാറിലെ നാല് തീവണ്ടികള്‍ കൂടി ജനുവരിയില്‍ സര്‍വ്വീസ് പുനരാരംഭിക്കും


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മലബാറിലെ നാല് തീവണ്ടികള്‍ കൂടി ജനുവരി മൂന്ന് മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും. കണ്ണൂര്‍-ചെറുവത്തൂര്‍ അണ്‍റി സര്‍വ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂര്‍-മംഗ്ളുറു അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06491), മംഗളുരു-കോഴിക്കോട് റിസര്‍വ്ഡ് എക്സ്പ്രസ് (16610), കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06481) എന്നീ ട്രെയിനുകളാണ് പുതുവര്‍ഷത്തില്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നത്.ചെറുവത്തൂര്‍-മംഗളുരു ട്രെയിന്‍  ജനുവരി നാലിനും മറ്റുള്ള വ ജനുവരി മൂന്ന് മുതലും ഓടിത്തുടങ്ങും. കാസര്‍കോട്ട് നിന്നടക്കം പഠന, തൊഴില്‍ ആവശ്യങ്ങള്‍ക്കടക്കം നിത്യ യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന തീവണ്ടികള്‍ പുനരാരം ഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പാസെഞ്ചര്‍ വണ്ടികള്‍ സര്‍വ്വീസ് ആരംഭിക്കണ മെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു. കണ്ണൂര്‍ ചെറുവത്തൂര്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ്, കണ്ണൂരില്‍ നിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് 6.35ന് ചെറുവത്തൂരില്‍ എത്തിച്ചേരും. ചെറുവത്തൂര്‍-മംഗളുരു അണ്‍റിസര്‍വ്ഡ് എക്സ്പ്രസ്, രാവിലെ 6.20 ന് ചെറുവത്തൂരില്‍ നിന്ന് പുറപ്പെട്ട് 8.30ന് മംഗളൂരുവില്‍ എത്തും. മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് പുലര്‍ച്ചെ 5.37 ന് മംഗ്ളൂറില്‍ നിന്ന് പുറപ്പെടും. 06.04ന് കാസര്‍ കോട്, 8.02ന് കണ്ണൂര്‍, 10.15ന് കോഴിക്കോട് എന്നിവിടങ്ങളിലെത്തും. കോഴിക്കോട് കണ്ണൂര്‍ എക്സ്പ്രസ് ഉച്ചയ്ക്ക് 2.05ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30നു കണ്ണൂ രെത്തും.

അതേസമയം ഇതെല്ലാം നേരത്തെ പാസെന്‍ജെര്‍ വണ്ടികള്‍ ആയിരുന്നു. എന്നാല്‍ ഇനി എക്സ്പ്രസ് നിരക്ക് കൊടുക്കേണ്ടി വരും. കുറച്ചു കഴിഞ്ഞു മാത്രമേ അവയില്‍ പാസെഞ്ചര്‍ നിരക്ക് ഏര്‍പാടാ ക്കുകയുള്ളൂ എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍, മംഗളുരു കോഴിക്കോട് വണ്ടി 200 കി മീറ്ററിലധികം ഓടുന്നത് കൊണ്ട് അത് സ്ഥിരമായി എക്സ്പ്രസ് ആക്കി നിലനിര്‍ത്തു മെന്നും പറയുന്നു. സീസണ്‍ ടിക്കറ്റുകാര്‍ക്ക് പഴയ നിരക്ക് തന്നെ (സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി) തുടരും. കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഒട്ടനവധി എക്സ്പ്രസ് വണ്ടികള്‍ കടന്നു പോകാന്‍ പാകത്തില്‍ പല സ്റ്റേഷനുകളിലും പിടിച്ചിടുന്ന മംഗളുരു-കോഴിക്കോട് വണ്ടിക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് റെയില്‍ പാസെന്‍ജേര്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

No comments