സ്ഥാപക സെക്രട്ടറിയെ വീട്ടിലെത്തി ആദരിച്ച് നാട്ടക്കൽ ഇ.എം.എസ് ഗ്രന്ഥാലയം&വായനശാല പ്രവർത്തകർ
മാലോം: നാട്ടക്കൽ ഇ.എം.എസ് ഗ്രന്ഥാലയം & വായനശാലയുടെ സ്ഥാപക സെക്രട്ടറി കെ.കെ.ചിദംബരേട്ടനെ ആദരിച്ചു. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന ചിദംബരേട്ടനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് വായനശാല പ്രവർത്തകർ പൊന്നാടയും ഫലകവും നല്കി ആദരിച്ചത്. മുതിർന്ന സി.പി.ഐ.എം നേതാവും, സഹപ്രവർത്തകനുമായ വി.നാരായണൻ പൊന്നാടയും ഫലകവും നല്കി. ചടങ്ങിൽ വായനശാല പ്രസിഡണ്ട് എം.പി.രാജൻ അദ്ധ്യക്ഷനായി ,സജി കെ വി, എം.കെ ചന്ദ്രശേഖരൻ, കെ.ദിനേശൻ, ഹരികൃഷ്ണൻ കെ.എസ്, നിർമ്മല പ്രദീപ്, ഉണ്ണിക്കൃഷ്ൻ പി.ആർ തുടങ്ങിയവർ പങ്കെടുത്തു
വായനശാല സെക്രട്ടറി അനിൽ സ്വാഗതവും ,കെ സി ലിജുമോൻ നന്ദിയും പറഞ്ഞു.
No comments