ജോലിക്കിടെ മരത്തിൽ നിന്ന് വീണ് കിടപ്പിലായ വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കുഞ്ഞിക്കണ്ണന് സഹായവുമായി സിപിഎം പ്രവർത്തകരെത്തി
വെള്ളരിക്കുണ്ട്: ജോലിക്കിടെ മരത്തിൽ നിന്നും വീണ് ഗുരുതര പരിക്കുപറ്റിയ വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കെ.കെ കുഞ്ഞിക്കണ്ണൻ എന്ന കൂലിതൊഴിലാളി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കുടുംബത്തിൻ്റെ ആശ്രയമായ ഗൃഹനാഥൻ കിടപ്പിലായതോടെ സാമ്പത്തിക വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിൻ്റെ അവസ്ഥയെക്കുറിച്ച് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞിക്കണ്ണൻ്റെ ദുരിത ജീവിതം കണ്ടറിഞ്ഞ് പ്രദേശത്തെ സിപിഎം പ്രവർത്തകർ സഹായ ഹസ്തവുമായെത്തി.
സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനോദ് പന്നിത്തടം, എം ബി രാഘവൻ, രമണിരവി, പന്നിത്തടം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിക്കണ്ണൻ, രമണി ഭാസ്കരൻ, ഭാർഗവി എന്നിവരുടെ നേതൃത്വത്തിൽ പന്നിത്തടം, ഏ കെ ജി നഗർ, വെള്ളരിക്കുണ്ട്, മാവുള്ളാൽ, കൂരാംകുണ്ട് എന്നീ പ്രദേശങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയാണ് കുഞ്ഞിക്കണ്ണന് വീട്ടിലെത്തി കൈമാറിയത്.
No comments