Breaking News

ബളാൽ അത്തിക്കടവിൽ സാമൂഹ്യ വിരുദ്ധർ തകർത്ത കൊടിമരം പുനസ്ഥാപിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി



ബളാൽ: ബളാൽ അത്തിക്കടവിൽ സാമൂഹ്യ വിരുദ്ധർ തകർത്ത കൊടിമരം ബി.ജെ.പി.പ്രവർത്തകർ പുനസ്ഥാപിച്ചു. പതാകയും, കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ബളാൽ ടൗണിൽ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ, ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡൻ്റ് എം.കുഞ്ഞിരാമൻ, ബളാൽ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ, അത്തിക്കടവ് ബൂത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ.പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments