Breaking News

ഇനിയെത്ര കാത്തിരിക്കണം.. കാൽനട യാത്ര പോലും ദുഷ്ക്കരമായ മലയോര ഹൈവേ കടന്നു പോകുന്ന ചുള്ളി മരുതോംതട്ട് റോഡിൻ്റെ ദുരവസ്ഥ


മാലോം: മലയോര ഹൈവേ കടന്നു പോകുന്ന ചുള്ളി മരുതോംതട്ട് റോഡിൽ കാൽനട യാത്ര പോലും ദുഷ്ക്കരമായിരിക്കുകയാണ്. കനത്ത പൊടി കാരണം ഇരുചക്ര വാഹനക്കാരും കാൽനട യാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുകയാണ്

വനം-പൊതുമരാമത്ത് വകുപ്പുകളും കിഫ്ബിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പദ്ധതി അനിശ്ചിതമായി നീളുന്നതിന് കാരണമെന്നാണ് ആക്ഷേപം. 

മലയോര ഹൈവേ നിർമാണം പൂർത്തിയാകാറായിട്ടും കുറച്ചുദൂരംമാത്രം വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുകയാണെന്നാണ് ആക്ഷേപം. ഒരു ഭാഗത്തെ റോഡ് നിര്‍മാണം നീളുമ്പോഴും നിലവിൽ ഉള്ള റോഡ് പല ഭാഗങ്ങളിലും തകര്‍ന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്

No comments