Breaking News

ലൈഫ് ഭവനപദ്ധതിയിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൻ്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യം: മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ധർണ്ണാസമരം നടത്തി


കരിന്തളം: ലൈഫ് ഭവനപദ്ധതിയിൽ സർവ്വേ പോലും പൂർത്തിക്കാതെ  ജനങ്ങളെ അവഗണിക്കുന്ന പഞ്ചായത്ത് നിലപാടിനെതിരെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ധർണ്ണാസമരം ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ  ഉദ്ഘാടനം ചെയ്തു.

പാവപ്പെട്ട ജനങളുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന പിണറായി വിജയൻ സർക്കാരിന് കുട പിടിക്കുന്ന നിലപാടാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് കൈക്കൊള്ളുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.സർവ്വേ പൂർത്തിയാക്കുന്നതിൽ കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും പിറലാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് എന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. സർവ്വേ അടിയന്തിരമായും പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ അധ്യക്ഷനായി. സേവാദൾ സംസ്ഥാന സെക്രട്ടറി രമേശൻ കരുവാച്ചേരി , ഡി.സി.സി അംഗം സി.വി ഭാവനൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബാബു കോഹിനൂർ, വി.ഗോപകുമാർ, സി.ഒ സജി, വിജയൻ കാറളം  എന്നിവർ സംസാരിച്ചു.

No comments