Breaking News

ബോധവത്കരണത്തിൽ വ്യത്യസ്തതയുമായി ആരോഗ്യ വകുപ്പിന്റെ തത്സമയ ക്വിസ്


ദേശീയ കുഷ്ഠ രോഗ പക്ഷാചരണത്തിന്റെ ഭാഗമായി കുഷ്ഠ രോഗം, കോവിഡ് -19 വിഷയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് തത്സമയ ക്വിസ് മത്സരം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ,ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൊഗ്രാല്‍ , ഗവ :ഹൈ സ്‌കൂള്‍ ഉദ്യാവാര്‍ എന്നിവിടങ്ങളിലാണ് തത്സമയ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി. മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രാധിക സോമന്‍ ,ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ , ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ് ,നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ രാജന്‍ കരിമ്പില്‍ , സി. മധുസൂദനന്‍,കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം ജെഎച്ച്ഐ കെ കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍് നേതൃത്വം നല്‍കി .

No comments