Breaking News

ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു അനുവദിച്ച സ്‌കൂൾ ബസിന്റെ ഫ്‌ലാഗ് ഓഫ് ഇ. ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു


ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു കാഞ്ഞങ്ങാട് എഎല്‍എ അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. സ്‌കൂളിലെ 2019-21 എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും സംഘടിപ്പിച്ചു. പാസിംഗ് ഔട്ട് പരേഡില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ സല്യൂട്ട് സ്വീകരിച്ചു. എം.എല്‍.എയുടെ 2019-20 ആസ്തിവികസന ഫണ്ടില്‍ നിന്നാണ് ബസ് അനുവദിച്ചത്. ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍ എം, സിപിഓ സിന്ധു മോള്‍ അഴകത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി.എം, ഹെഡ് മാസ്റ്റര്‍ കെ.സുരേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്ത് മല തുടങ്ങിയവര്‍ പങ്കെടുത്തു.


No comments