Breaking News

ഫോൺ മോഷണം പോയാൽ ഗൂഗിൾ പേ എങ്ങനെ ബ്ലോക്ക് ചെയ്യാം.. ഈ നമ്പർ ഓർത്തു വയ്ക്കൂ


ഫോണ്‍ ഏതെങ്കിലും കാരണത്താല്‍ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താല്‍ അത് കിട്ടുന്നവര്‍ പണം പിന്‍വലിക്കുമോ എന്നൊക്കെ ഭയക്കുന്നവരുണ്ട്.

ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്. ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണഇടപാടുകള്‍ നടത്താന്‍ കഴിയും. ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ എന്ത് ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.

1.ആദ്യമായി മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്പരിലേക്ക് വിളിക്കുക.

2.നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്പനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.

3. നിങ്ങളുടെ പേയ്‌മെന്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് ബ്‌ളോക്ക് ചെയ്യപ്പെടും

No comments