മയക്കു മരുന്നുമായി രണ്ട് യുവാക്കൾ ചെറുപുഴ പോലീസിന്റെ പിടിയിൽ
ചെറുപുഴ : മയക്കു മരുന്നുമായി കോഴിച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ചെറുപുഴ പോലീസിന്റെ പിടിയിലായി. 4.6 ഗ്രാം ഹാഷിഷുമായി കോഴിച്ചാല്‍ സ്വദേശി അമൽ റോയ് (27 ), 15 ഗ്രാം കഞ്ചാവുമായി മീന്തുള്ളി സ്വദേശി അനിൽ കെ.ജി ( 32 ) എന്നിവരാണ് പിടിയിലായത്. ചെറുപുഴ എസ്.ഐ. ഗംഗാധരൻ, എ.എസ്.ഐ. ഹബീബ് റഹ്മാൻ , എസ്.സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
No comments