Breaking News

കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു


കൊന്നക്കാട് :യൂത്ത് കോൺഗ്രസ്‌ നേതാവ് ആയിരുന്ന ഷുഹൈബ് ന്റെ അഞ്ചാം രക്ത സാക്ഷിത്വദിനം കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ സ്വാഗതം പറഞ്ഞു. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. പി എ. സംസ്ഥാന ഓഡിറ്റർ.ടി. കെ. എവുജിൻ അനുസ്മരണ പ്രഭാഷണം നടത്തി. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഫാസിസത്തിന്റെ നേർ ചിത്രമാണ് ഷുഹൈബ് ന്റെ കൊലപാതകമെന്ന് ടി കെ എവുജിൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല,കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോമസ്,മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ,ജോർജ് മൈലാടൂർ,നാരായണൻ, ജോമേഷ്,മധു മുല്ലശേരിൽ,ഐ എൻ ടി യു സി നേതാവ് രെഞ്ചു എന്നിവർ സംസാരിച്ചു. കോൺഗ്രസ്‌ ബൂത്ത്‌ സെക്രട്ടറി അഭിരാജ് നന്ദി പറഞ്ഞു.

No comments