Breaking News

അടുപ്പിൽ നിന്നും തീ പടർന്ന് പരപ്പ പള്ളത്തുമലയിലെ 11കാരിക്ക് പൊള്ളലേറ്റു ഗുരുതരം പരപ്പ സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്


പരപ്പ: അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് വിദ്യാർത്ഥിനിക്ക്  ഗുരുതരം. പരപ്പ പള്ളത്ത്മലയിലെ കലാപറമ്പിൽ ജോയിയുടെ മകൾ ജിൽസ (11) നാണ് പൊള്ളലേറ്റത്.

അടുക്കളയിൽ ചായ വെക്കാനായി അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചപ്പോൾ പെട്ടെന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. ഇട്ടിരുന്ന യൂണിഫോമിലാണ് ആദ്യം തീ പിടിച്ചത്. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.  പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

No comments