Breaking News

കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ


കണ്ണൂര്‍ :  കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. കണിച്ചാര്‍ സ്വദേശി ജിന്റോ(39)ആണ് കൊല്ലപ്പെട്ടത്.


കവര്‍ച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ജിന്റോയെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. എന്നാല്‍ ജിന്റോ പ്രതിരോധിച്ചതോടെ പ്രതികള്‍ കത്തികൊണ്ടു കുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണു ജിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ


No comments