ഉക്രെയിൻ യുദ്ധ ഭൂമിയിൽ നിന്ന് തിരിച്ചെത്തിയ മാവുങ്കാൽ കല്ല്യാൺ റോഡിലെ മെഡിക്കൽ വിദ്യാർഥിക്ക് നീറ്റിൽ റാങ്ക്
കാഞ്ഞങ്ങാട്: ഉക്രെയിൻ യുദ്ധ ഭൂമിയിൽ എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥിക്ക് നീറ്റിൽ റാങ്ക്. കാഞ്ഞങ്ങാട് മാവുങ്കാൽ കല്ല്യാൺ റോഡിലെ പി പ്രജിത്തിനാണ് നീറ്റ് പരീക്ഷയിൽ 720 ൽ 642 മാർക്ക് വാങ്ങി നാട്ടിൽ മെഡിക്കൽ പ്രവേശനം ഉറപായത്. പ്രജിത്ത്
ഉക്രെയിൻ കാർകീവ് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരിക്കെയാണ് റഷ്യയുടെ അധിനിവേശത്തിൽ ഉക്രെയിനിൽ പ്രജിത്തടക്കം മെഡിക്കൽ വിദ്യാർഥികൾ കുരുങ്ങി പോയത്. 12 ദിവസം കാർ കീവിൽ ബങ്കറിൽ പ്രജിത്ത് ജീവിതം തള്ളി നീക്കിയ നടുക്കുന്ന ഓർമ പ്രജിത്തിനുണ്ട്. കൂടെ വിദ്യാർഥിയായിരുന്ന സഹപാഠി നവീൻ റഷ്യൻ ആക്രമത്തിൽ മരിച്ച സംഭവവുമുണ്ടായി. അവിടെ ദുരിത ജീവിതത്തിൽ നാട്ടിലെത്തിയ പ്രജിത്തിന് കൈയിൽ പാസ് പോർട്ടല്ലാതെ മറ്റ് സർട്ടിഫിക്കറ്റുകളുണ്ടായിരുന്നില്ല. കല്യാൺ റോഡിലെ പ്രസാദ് മേബിൾ ദമ്പതികളുടെ മകനായ പ്രജിത്തിനെ ഉക്രെയിനിലെക്ക് തിരിച്ച് വിടാൻ താൽപര്യമുണ്ടായിരുന്നില്ല. നാട്ടിൽ തുടർ പഠനത്തിന് ശ്രമിച്ചെങ്കിലും അതിനുള്ള സഹായങ്ങൾ ലഭിച്ചില്ലെന്നാണ് മാതാവ് മേബിൾ പറയുന്നത്. തുടർന്ന് പാലയിൽ ബ്രില്ലന്റ്സ് കോച്ചിംഗ് സെന്ററിൽ പ്രജിത്തിനെ ചേർക്കുകയും നീറ്റിൽ റാങ്കിൽ ഇടം പിടിക്കുകയും മായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. പ്ലസ് ടു സർട്ടിഫിക്കറ്റടക്കം ഒന്നും കൈയിലില്ലായിരുന്ന പ്രജിത്തിന് സി.ബി.എസ്. ഇ അതെല്ലാം ഡ്യൂപ്ലിക്കേറ്റ് അനുവദിച്ച് തരുകയായിരുന്നുവെന്നും മാതാവ് മോബിൾ പറയുന്നു.
No comments