Breaking News

കേരള എൻ.ജി.ഒ യൂനിയൻ കരിന്തളം മുതുകുറ്റിയിലെ തമ്പായിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു

 


കരിന്തളം : കേരള എൻ.ജി.ഒ യൂനിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കിനാനൂർ - കരിന്തളം പഞ്ചായത്തിലെ മുതുകുറ്റിയിലെ തമ്പായിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എം.രാജ ഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു.യൂണിയൻ ജില്ലാ പ്രസിഡണ്ട് വി. ശോഭ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത, കയനി മോഹനൻ , വരയിൽ രാജൻ എന്നിവർ സംസാരിച്ചു. കെ.ഭാനുപ്രകാശ് സ്വാഗതവും വി. ജഗദീഷ് നന്ദിയും പറഞ്ഞു.

No comments