Breaking News

കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരാക്കോട് പാലം നിർമ്മാണത്തിന് 5 കോടിയുടെ ഭരണാനുമതി ലഭിച്ചു


മടിക്കൈ: കാരാക്കോട് പാലം നിർമ്മാണത്തിന് ഭരണാനുമതിയായി.മടിക്കൈ, കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരാക്കോട് പാലം നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് കോടോം-ബേളൂർ പഞ്ചായത്തിലെ പനങ്ങാട്, പേരിയ, ആനക്കുഴി, എണ്ണപ്പാറ, തായന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദൂരം കാരാക്കോട് പാലം യാഥാർത്ഥ്യമാകുന്നതോടെ കിലോമീറ്ററുകൾ കുറയുകയും ഈ പ്രദേശത്തെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയും ചെയ്യും. നിലവിലുള്ള വളരെ ചെറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മാണത്തിന് 2023 ലെ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ നീക്കി വെച്ച് ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തിയാക്കി വിശദ പദ്ധതി റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച് ഭരണാനുമതി ലഭ്യമായത്.

No comments