പാണത്തൂരിൽ യുവാവ് വീട്ടുമുറ്റത്ത് വീണ് മരിച്ച നിലയിൽ
പാണത്തൂർ : വീട്ടുമുറ്റത്ത് വീണ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാണത്തൂർ പരിയാരത്തെ സുരേഷ് കുമാറിന്റെ മകൻ വിഷ്ണു 28 ആണ് മരിച്ചത്. മദ്യ ലഹരിയിൽ വീട്ടിലെത്തി വീട്ടുമുറ്റത്ത് വീണു കിടക്കുന്നത് കണ്ട് മാതാവ് ഉമ്മറത്ത് എടുത്ത് കിടത്തിയിരുന്നു. ഇന്ന് രാവിലെ അനക്കമില്ലാത്തതു കണ്ട് പൂടംകല്ല് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments